മലപ്പുറം. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശത്തിന് ഇന്ന് തുടക്കം. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെയാണ് ‘തൂഫാൻ തദ്ദേശം: നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടം ഓരോ വീടുകളിലേക്കും നാടിന്റെ മുക്കിലും മൂലയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പൊതുജനങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ സമിതികൾ’ രൂപീകരിക്കും. കോഴിക്കോട് ജില്ലയിൽ 1962 വാർഡുകളിൽ പ്രത്യേക ഗ്രാമസഭയും പതാക ഉയർത്തലും നടക്കും..
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിട്ടപ്പോൾ 11677 കേസുകളും 12584 അറസ്റ്റുകളും നടന്നു.
































