26.1 C
Kollam
Thursday 5th November, 2026 | 10:23:16 AM
Home News Breaking News തൂഫാന്‍ ,ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു

തൂഫാന്‍ ,ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ ഭാഗമായി, ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ലഹരിക്കടത്തുമായി ബന്ധമുള്ള 148 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും കേസുകളില്‍ ഉള്‍പ്പെട്ട 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തതായും നോഡല്‍ ഓഫീസര്‍ ഐജി പുട്ട വിമലാദിത്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓപ്പറേഷന്‍ തുടങ്ങിയശേഷം 8125 പരാതി ഫോണ്‍ വഴിയും 5668 പരാതികള്‍ വാട്ട്‌സ്ആപ്പ് വഴി ലഭിച്ചതായും അവര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും പരാതികള്‍ ലഭിക്കുന്നുണ്ടെന്നും വന്‍ ജനകീയ പങ്കാളിത്തമാണ് ദൗത്യത്തിന് ലഭിക്കുന്നതെന്നും ഐജി വ്യക്തമാക്കി.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും ഒരാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പത്തു പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും നല്‍കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2500ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷിച്ചുവരികയാണെന്നും ഐജി അറിയിച്ചു. ഇതുവരെ 15,515 പേര്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here