കണ്ണൂര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വേണ്ടത് ലാത്തിചാര്‍ജല്ലെന്നും ഓപ്പറേഷന്‍ തൂഫാന്‍ മാതൃകയിലുള്ള മിന്നല്‍ റെയ്ഡാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയമോ ജനാധിപത്യ പ്രവര്‍ത്തനമോ അല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരത്തെ ബിജെപി എതിര്‍ക്കുന്നത് മനസിലാക്കാം. എന്നാല്‍ എസ് എഫ് ഐ ക്കെന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു. ജനപ്രതിനിധികള്‍ നിന്ന സ്ഥലത്താണ് കുപ്പിയേറുണ്ടായത് തങ്ങള്‍ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല. പ്രതിഷേധ മാര്‍ച്ചിനെ അക്രമിച്ചത് എസ് എഫ് ഐയാണ് കേന്ദ്ര സര്‍ക്കാരിനും ഇലക്ഷന്‍ കമ്മീഷനു മെതിരെ നടത്തിയ സമരത്തിനെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നടത്തിയത് ചതിപ്രയോഗമാണ്
കോണ്‍ഗ്രസ് നടത്തുന്ന സമരം പിണറായിക്കെതിരെയെന്ന് തോന്നണമെങ്കില്‍ ചില്ലറ മാനസിക പ്രശ്നം പോര. ബിജെപിനേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചിട്ടില്ല സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബിയര്‍ കുപ്പിയേറ് നടന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം നടത്തിവരികയാണ് പിണറായിസര്‍ക്കാരിന്റെ കാലത്ത് നടന്ന രക്ഷാപ്രവര്‍ത്തനമാണ് പൊലീസ് നടത്തുന്നതെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാകുമോയെന്നും മന്ത്രി ജനീഷ് കുമാര്‍ ചോദിച്ചു



































