27.8 C
Kollam
Wednesday 21st October, 2026 | 07:20:13 PM
Home News Kerala 20 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

20 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

കൊച്ചി.ഓപ്പറേഷൻ തൂഫാനുമായി പോലീസ്. 20 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളിലായിട്ടായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.

ഹോൾഡ് ( ഇരുമ്പ് പൈപ്പ് കട്ട് ചെയ്യുന്നതും കഞ്ചാവ് കാണുന്നതും )
ഓപ്പറേഷൻ തൂഫാൻ സജീവമായപ്പോൾ, കഞ്ചാവ് കടത്തിന് പുതുപുത്തൻ രീതികൾ പരീക്ഷിക്കുകയാണ് ലഹരി സംഘങ്ങൾ. പക്ഷേ അതിനെ അപ്പോൾ തന്നെ പൊളിച്ചടുക്കിക്കൊടുക്കുന്നുണ്ട് കേരള പോലീസ്. ചതുരത്തിലുള്ള ഇരുമ്പ് പൈപ്പുകളിലായിരുന്നു ഇത്തവണത്തെ പരീക്ഷണം. കൊച്ചി ഡാൻസാഫ് സംഘം അതിനെ കയ്യോടെ പിടികൂടി. മൂന്ന് പൈപ്പുകളിലായിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശി ബെംഗലൂരുവിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.
കൊച്ചി ഡാൻസാഫ് സംഘം കുറച്ചുകാലമായി സുഖ് ചന്ദ്ര ഷേഖിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് കൊച്ചി എ സി പി അനന്തലാൽ പറഞ്ഞു.

ഇരുമ്പ് പൈപ്പ് ഡ്രിൽ ചെയ്യാനായി ഫയർ ആൻറ് റെസ്ക്യൂ സംഘത്തെയും വെൽഡറെയും പോലീസ് വിളിച്ചു വരുത്തിയിരുന്നു. ഒരു പൈപ്പിൽ ശരാശരി എട്ട് കിലോയിലേറെ കഞ്ചാവ് കിട്ടിയിരുന്നു. കഞ്ചാവ് ആരിൽ നിന്നാണ് കൊണ്ടുവന്നത്, ആർക്കാണ് കൊടുക്കാൻ പോയത് എന്നീ വിവരങ്ങളും പ്രതിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും പോലീസ് പരിശേധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here