അടൂർ. പോലീസ് സ്റ്റേഷൻ അതിക്രമക്കേസ്. ശ്രീനാദേവികുഞ്ഞമ്മ പോലീസിൽ കീഴടങ്ങിയേക്കും.എഫ് ഐ ആറിൽ കൂടുതൽ വകുപ്പുകൾ ചേർത്താണ് ശ്രീനാദേവിയെ അറസ്റ്റ്ചെയ്യാൻ പോലീസ് നീക്കം.സ്റ്റേഷനിൽ അതിക്രമിച്ചു കടക്കൽ വകുപ്പു കൂടിയാണ് ഉൾപ്പെടുത്തിയത്
മുഖ്യമന്ത്രി കൂടി തള്ളിയതോടെപോലീസ് നടപടികൾ വേഗത്തിലാക്കി.ശ്രീനാദേവി കുഞ്ഞമ്മ കണ്ടാലറിയാവുന്ന വരിൽ ഒന്നാം പ്രതി.അഞ്ചാംപ്രതി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയേഷ് പള്ളിക്കലിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം ശ്രീനാദേവിയെ അപമാനിക്കലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ നല്‍കാതിരുന്നത് വഴി ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. സിപിഎമ്മിന്‍റെ സൈബര്‍ ഇടത്തിലും നേരിട്ടും നടത്തുന്ന ആക്രമണത്തോട് നട്ടെല്ലുനിവര്‍ത്തിനിന്ന് പോരാടിയ സ്രീനാദേവിയെ പിന്തുണയ്ക്കാതെ സിപിഎം ഡിവൈഎഫ്ഐ കൂട്ടായ്മക്ക് ഓശാനപാടുന്നത് വലിയ അന്തഛിദ്രത്തിനിടയാക്കുമെന്ന പ്രചരണം ശക്തമാണ്. സിപിഎം ശ്രീനയെ എതിര്‍ക്കുന്നത് ഇടതുമുന്നണി വിട്ടതിലും അവര്‍ക്ക് നേരിട്ട് പ്രതിരോധം തീര്‍ക്കുന്നതിലുമാണ്. ഇതുമനസിലാക്കാതെ കുപ്രചരണങ്ങളില്‍ വീഴുകയാണ് വിഡി സതീശന്‍അടക്കമുള്ള നേതൃത്വം.
ശ്രീനാദേവിയെ അപമാനിച്ച യുടൂബറഎ അറസ്റ്റുചെയ്തുകൊണ്ടുവരുമ്പോള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ നിയന്ത്രണാതീതമായ ആള്‍ക്കൂട്ടമൊന്നുമില്ല. ഫെനിനൈനാന്‍റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ യു ട്യൂബറെ ഒന്നു വിരട്ടുക എന്ന ലക്ഷ്യത്തിലാണ് ബഹളം വച്ചത്. അയാളെ ലോക്കപ്പ ചെയ്തശേഷം ശ്രീനാദേവി വന്നുനോക്കിയത് ശരിയാണ്. ശ്രീനാദേവി പരാതിക്കാരിയും ഒരു ജനപ്രതിനിധിയുമാണ്. അസഭ്യമായ ഒരു പദപ്രയോഗവും ഉണ്ടായില്ല. അടൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് ഇടനാഴിയുടെ വശത്ത് ജിഡിയുടെയും എസ്എച്ചഒയുടേയും മുറിയിലേക്കു പോകും വഴി ആര്‍ക്കുംകാണാവുന്ന തരത്തിലാണ് ,പ്രത്യേകമായി അങ്ങോട്ട് പോകേണ്ട കാര്യമില്ല.ഒപ്പം പൊലീസ് നില്‍പ്പുണ്ട്, ആ അവസ്ഥയിലും അസഭ്യം പറഞ്ഞയാളാണ് യുട്യൂബര്‍. ഈ വസ്തുതകളെല്ലാം മാറ്റിവച്ച് വനിതാനേതാവ് എന്തോ കലാപമുണ്ടാക്കി എന്നമട്ടില്‍ പ്രചരിപ്പിക്കുന്ന സിപിഎമ്മിന് ഒത്തുകളിക്കുകയാണ് സര്‍ക്കാരെന്ന ആക്ഷേപം വന്‍തോതില്‍ പ്രചരിക്കുകയാണ്.
ഭരണത്തിലിരുന്നപ്പോള്‍ തെരുവു നായ്ക്കളെപ്പോലെ തല്ലുവാങ്ങിയ അപമാനം വാങ്ങിയ പ്രവര്‍ത്തകരെ പൊതുസമ്മതരാവാന്‍ പാടുപെടുന്ന നേതൃത്വം ഇത്രപെട്ടെന്ന് മറന്നോ എന്ന ചോദ്യവും സൈബറിടങ്ങളില്‍ മുഴങ്ങുന്നു.
































