അടൂർ. ശ്രീനാദേവിയെ പൂട്ടണമെന്ന സിപിഎം അജണ്ടക്ക് കോണ്‍ഗ്രസ് അനുവദിക്കുമോ അടൂരില്‍ എന്താവും നടക്കുക. പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാൻ തുടങ്ങി 20 പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചു. ഡിജിപിയുടെ നിർദേശപ്രകാരമാണ് കർശന നടപടിയുമായി പോലീസ് മുന്നോട്ടുപോകുന്നത്. അതേസമയം, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ കടുത്ത പ്രതിഷേധമാണ് സിപിഐഎം ഉയർത്തുന്നത്. ഇതിനിടെ സിപിഎംഅടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ശ്രീനാ ദേവിയുടെ പുതിയ FBപോസ്റ്റും ചർച്ചയായി. സിപിഐ വിട്ടുവന്ന ശ്രീനാദേവി സിപിഎമ്മിന് വലിയ തലവേദനയാണുണ്ടാക്കുന്നത്.കാലുമാറിയെത്തിയ ശ്രീനാദേവി പെട്ടെന്ന് നേടിയെടുത്ത പ്രശസ്തിയും സ്ഥാനവുമാണ് സിപിഎം നേതാക്കളെ വിഷമത്തിലാക്കുന്നത്.
അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടികൾ പോലീസ് ശക്തമാക്കിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപി പത്തനംതിട്ട എസ് പിയോട് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ അക്രമണത്തിൽ പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യം പൊലീസ് തീരുമാനിക്കുമെന്നും. വിശദമായ റിപ്പോർട്ട് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും രമേശ് ചെന്നിത്തല.
റിപ്പോർട്ട് കിട്ടുന്ന മുറക്ക് തുടർനടപടി ഉണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സിപിഐഎമ്മിന്റെ തീരുമാനം.ഇതിനിടെ ശ്രീനാദേവികുഞ്ഞമ്മയെ രൂക്ഷമായി വിമർശിച്ച സി പി ഐ എം അടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന ചോദ്യമുയർത്തി ശ്രീനാദേവി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇതും സിപിഐഎം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയെ ആക്ഷേപിച്ചന്ന പരാതിയിൽ കഴിഞ്ഞ ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോഴായിരുന്നു അടൂർ പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിന്റെ അക്രമം

































