28.8 C
Kollam
Saturday 31st October, 2026 | 09:25:10 PM
Home News Kerala അടൂർ പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ അതിക്രമം കാട്ടിയോ,വീണ്ടും വിവാദം

അടൂർ പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ അതിക്രമം കാട്ടിയോ,വീണ്ടും വിവാദം

Advertisement

പത്തനംതിട്ട . അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ അതിക്രമം നടത്തിയെന്ന ആരോപണവും അതിന്റെ സിസിടിവി ദൃശ്യങ്ങളും വലിയ രാഷ്ട്രീയ വിവാദമായി മാറി.

തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 11-ന് രാത്രി രാജൻ ജോസഫുമായി പൊലീസ് വാഹനം സ്റ്റേഷനിലെത്തിയപ്പോൾ, ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെന്നി നൈനാന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീപ്പ് തടഞ്ഞുനിർത്തി പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു.

സ്റ്റേഷനകത്തേക്ക് അതിക്രമിച്ചു കയറിയ സംഘം, ലോക്കപ്പിൽ കഴിയുകയായിരുന്ന രാജൻ ജോസഫിനോട് പരുഷമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു വെന്നാണ് ആക്ഷേപം. ഈ സംഘർഷത്തിനിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവദിവസം തന്നെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും, എഫ്.ഐ.ആറിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവ ചർച്ചയായത്.

താൻ പൊലീസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനിലെത്തിയത്. സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിലൂടെ സത്യാവസ്ഥ വ്യക്തമായതായും അവർ അവകാശപ്പെട്ടു.

സെല്ലിനുവെളിയില്‍ വന്ന് സുഖമാണോ എന്ന് മാത്രം ചോദിച്ച തന്നോട് തീരെ മര്യാദയില്ലാത്ത പദപ്രയോഗമാണ് ഇയാള്‍ നടത്തിയതെന്ന് ഇയാള്‍തന്നെ ചാനലുകാരോട് പറഞ്ഞിട്ടുണ്ട്. സിപിഎം നേതാക്കളെപ്പറ്റിവരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് യു ടൂബര്‍. രാഷ്ട്രീയ വൈരാഗ്യമാണ് ഇത്തരം കഥകള്‍ക്ക് പിന്നിലെന്നും ശ്രീനാദേവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here