അടൂർ: സാൽവേഷൻ ആർമി വിശ്വാസപ്രമാണങ്ങളോടുള്ള കൂറും, ആത്മ നേട്ടത്തിനായുള്ള സമർപ്പണവും പ്രകടമാക്കിയ ചടങ്ങിൽ അടൂർ ഡിവിഷന്റെ പുതിയ ഡിവിഷണൽ കമാൻഡർ മേജർ വി. പാക്യദാസ്,വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ മേജർ സഖീന പാക്യദാസ് എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
2026 ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 3 ന് അടൂർ സെൻട്രൽ ചർച്ചിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ വനിതാ ശുശ്രൂഷകളുടെ ടെറിട്ടോറിയൽ പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവർ നേതൃത്വം നൽകി. മേജർ റോയി ജോസഫ്,
മേജർ ജെയിംസ് ജോർജ്,
മാത്യു, ലെഫ്.കേണൽ സി.എസ്. യോഹന്നാൻ, മേജർ ഷെറിൻ സോമൻ, സാം ഡേവിഡ് കൊടുമൺ, സിമി ചാൾസൺ പത്തനാപുരം,മനു സാം, മേജർ ബീന സജി, എന്നിവർ പ്രസംഗിച്ചു.
മേജർ സജി മാനുവൽ മേജർ,മേരി ക്രിസ്തുരാജ്, മേജർ സാം,മേജർ റേച്ചൽ ജെയിംസ് എന്നിവർ പ്രാർത്ഥിച്ചു.
ഡിവിഷണൽ കമാൻഡർ മേജർ വി. പാക്യദാസ് സന്ദേശം നൽകി. ടെറിട്ടോറിയൽ പ്രസിഡന്റ് ഓഫ് വിമൻസ് മിനിസ്ട്രീസ് കേണൽ റാണി ഫൂല പ്രധാൻ സമാപന പ്രാർത്ഥനയും, ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശിർവാദവും നിർവ്വഹിച്ചു. സെൻട്രൽ ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി.

































