Advertisement
മൈനാഗപ്പള്ളി: തേവലക്കര സിഎംഎസ് എൽ. പി സ്കൂളിൽ വിഭവവസന്തം 2026 എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വ്യത്യസ്തങ്ങളായ വിഭവങ്ങൾ മേളയിൽ ഉൾപ്പെടുത്തി.
ചവറ ഉപജില്ലാ നൂൺമീൽ ഓഫീസർ എൻ.വിജയകുമാർ മേള ഉത്ഘാടനം ചെയ്തു. പി ടീ എ പ്രസിഡൻ്റ് എൻ. നിയാസ് അദ്ധ്യക്ഷൻ ആയി. പ്രഥമ അദ്ധ്യാപിക ബെൻസി. ആർ.ദീന സ്വാഗതം പറഞ്ഞു.അധ്യാപകരായ സിബിതോമസ്,റംഷീന തുടങ്ങിയവർ സംസാരിച്ചു.

































