ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് ആവശ്യപ്പെട്ട്, കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് റെയിൽവേ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി .
കോവിഡ് സമയത്ത് നിർത്തലാക്കിയ 16348 മംഗലാപുരം – തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസ്, 16603 മംഗലാപുരം – തിരുവനന്തപുരം, 16604 തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ്, തിരുവനന്തപുരത്തേക്ക് നീട്ടുന്ന 13351& 13352 ധൻ ബാദ് എക്സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യ പ്പെട്ടുള്ള നിവേദനത്തിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും നൽകിയതായി ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ പറഞ്ഞു.
കൊല്ലം ജില്ലയിലെ മിക്കവാറും എല്ലാം താലൂക്കുകളിലെയും അയൽജില്ലയായ പത്തനം തിട്ടയിലെ അടൂർ, കോന്നി താലൂക്കു കളിലെയും വരെ യാത്രക്കാർ വന്നു പോകുന്ന ശാസ്താംകോട്ട, വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും അതിവേഗം മുൻ നിരസ്റ്റേഷൻ പട്ടികയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് കൂടുതൽ സ്റ്റോപ്പ് ആവശ്യപ്പെടുന്നത്.
കരിമ്പിൽ മഹേന്ദ്രൻ, അഡ്വ.രവി കോതപുരം,എസ്. സോമരാജൻ, വി. എസ്. പ്രസന്നകുമാർ, ഡി. ശിവപ്രസാദ്, എൻ. അംബുജാക്ഷ പണിക്കർ, പ്രൊഫ. നാലുതെങ്ങിൽ സരോജാദേവി,പി. വിനോദ്, കെ.റ്റി. ശാന്തകുമാർ എന്നിവർ പങ്കെടുത്തു.
































