Advertisement
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം താമസിക്കുന്ന സാജു ആൻ്റ് ണി ഭാര്യ സുജ, മകൻ സവിൻ എന്നിവരാണ് മരണപ്പെട്ടത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെയായിട്ടും ഇവരുടെ വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ചങ്ങനാശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മരണകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































