26.4 C
Kollam
Wednesday 15th July, 2026 | 09:31:13 AM
Home News Breaking News മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മലപുറത്ത് മൂന്ന് വയസ്സുകാരൻ മരിച്ചു

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മലപുറത്ത് മൂന്ന് വയസ്സുകാരൻ മരിച്ചു

മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുട്ടി മിക്സ്ചർ കഴിക്കുന്നതിനിടയിൽ അതിലുണ്ടായിരുന്ന കടല അബദ്ധവശാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ശ്വാസതടസ്സം നേരിട്ട കുട്ടിയെ ബന്ധുക്കൾ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here