Advertisement
മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം. പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു. മൂന്നാര്‍ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് പടയപ്പ തകര്‍ത്തത്. യാത്രക്കാര്‍ വാഹനത്തിനകത്തുള്ളപ്പോഴായിരുന്നു ആനയുടെ ആക്രമണം.
കാറിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം തകര്‍ത്ത ശേഷം ആന സമീപത്തെ ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയി. മേഖലയില്‍ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, ഇടുക്കിയില്‍ മൂന്നാം ദിവസവും പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാന്‍ ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്





























