മൂന്നാർ : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപമാണ് മണ്ണിടിഞ്ഞ് കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. അപകടമുണ്ടായ സമയത്ത് വാഹനങ്ങളൊന്നും കടന്നുപോകാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപെട്ടു. മുമ്പും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വ്യാപകമായി മഴ പെയ്തിരുന്നു. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
































