27.8 C
Kollam
Friday 23rd October, 2026 | 07:43:30 PM
Home News Breaking News ടോറസ് റെമെഡീസ് ആരുടേത്,ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പി കെ ശ്രീമതിക്കെതിരെ വിവാദം തിരിച്ചുവിട്ട്...

ടോറസ് റെമെഡീസ് ആരുടേത്,ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പി കെ ശ്രീമതിക്കെതിരെ വിവാദം തിരിച്ചുവിട്ട് കെ മുരളീധരൻ

തിരുവനന്തപുരം.എസ് എം എ മരുന്നു വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതിക്കെതിരെ വിവാദം തിരിച്ചുവിട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോറസ് റെമെഡീസ് പ്രൈവറ്റ് ലിമിറ്റഡ് ആരുടെ കമ്പനിയാണ് എന്നായിരുന്നു കെ മുരളീധരന്റെ ചോദ്യം. ഇതടക്കം 10 വർഷത്തെ മരുന്നിടപാടുകൾ വിജിലൻസ് അന്വേഷിക്കുകയാണെന്നും കെ മുരളീധരൻ വ്യക്തമാക്കി

മരുന്ന് പരീക്ഷണം അടക്കം വലിയ വിവാദങ്ങൾ. അടിച്ചിരുത്തുന്ന മറുപടി പറഞ്ഞാൽ പോരാ പരാജയമാണെന്ന് മനസ്സിലാക്കി ആരോഗ്യ മന്ത്രി രാജിവയ്ക്കണം. ഇതായിരുന്നു മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ആവശ്യം. മറുപടിയുമായെത്തിയ ആരോഗ്യ മന്ത്രി കെ മുരളീധരൻ പി കെ ശ്രീമതിയെ ഉന്നം വച്ചു.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോറസ് റെമെഡീസ് ആരുടേതാണെന്ന് ചോദ്യം

2019 മുതൽ 2026 വരെ4,11,94910.11 കോടി രൂപ ഈ കമ്പനിക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകിയിട്ടുണ്ടെന്നും തെളിഞ്ഞു. ഈ കമ്പനിയുടെ മുൻ ഉടമസ്ഥരിൽ ഒരാൾ സിപിഐഎം മുൻസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആയിരിന്നു. ഇപ്പോൾ അത് തിരുവനന്തപുരം സ്വദേശിയ്ക്ക് കൈമാറിയെന്ന് ബിനീഷ് തന്നെ പറയുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here