28.9 C
Kollam
Tuesday 10th November, 2026 | 07:14:20 PM
Home News Kerala വന്ദേമാതരവിവാദത്തിൽ മന്ത്രി കെ. മുരളീധരനെതിരെ പരാതിയുമായി ബിജെപി

വന്ദേമാതരവിവാദത്തിൽ മന്ത്രി കെ. മുരളീധരനെതിരെ പരാതിയുമായി ബിജെപി

Advertisement

കാസര്‍ഗോ‍ഡ്.വന്ദേമാതരവിവാദത്തിൽ മന്ത്രി കെ. മുരളീധരനെതിരെ പരാതിയുമായി ബിജെപി. ആലാപനത്തിനിടെ വേദിയിലിരുന്ന മന്ത്രിക്കും കളക്ടറും നടത്തിയത് ഭരണഘടനാലംഘനമാണെന്നാണ് ആരോപണം. സംസ്ഥാന സർക്കാർ പരിപാടിയിൽ ബിജെപി അജണ്ട അനുവദിക്കില്ലെന്നും തന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നുമാണ് കെ.മുരളീധരന്‍റെ മറുപടി.

ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ലാബ് ഉദ്ഘാടനം. സ്വാഗതഗാനത്തിന് പകരം ആലപിച്ചത് വന്ദേമാതരം.

സാധാരണ ആലപിക്കാറുള്ള രണ്ട് ഖണ്ഡിക കഴിഞ്ഞതോടെ മന്ത്രി കസേരയിലിരുന്നു. ഒപ്പം രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും കല്ലട്ര മാഹിൻ എംഎൽഎയും ജില്ലാ കളക്ടർ ശ്രീധന്യ സുരേഷും. പക്ഷേ ഉദുമ എം എൽ എ കെ നീലകണ്ഠൻ ആലാപനം കഴിയുന്നത് വരെ നിൽപ് തുടർന്നു. ആലാപനത്തിനിടെ അടുത്തുണ്ടായിരുന്നവരോട് മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആലാപനം തീരും മുൻപ് മന്ത്രിയും കളക്ടറും മറ്റു ജനപ്രതിനിധികളും ഇരുന്നത് ഭരണഘടനാലംഘനമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ദേശീയ ഗീതത്തെ അപമാനിച്ച മന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പു പറയണമെന്നാണ് ആവശ്യം.

എന്നാൽ ബിജെപി അജണ്ട സംസ്ഥാന സർക്കാർ പരിപാടിയിൽ അനുവദിക്കില്ലെന്നാണ് കെ.മുരളീധരന്‍റെ മറുപടി. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായ തന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും മന്ത്രി.

മന്ത്രിക്കും കളക്ടർക്കുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബിജെപി. എന്നാൽ സ്വാഗതഗാനമായി നിശ്ചയിച്ച ഈശ്വരപ്രാർത്ഥന മാറ്റി വന്ദേമാതരം ആക്കിയതിന് പിന്നിൽ ബിജെപിയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സംഘാടകസമിതിയിൽ ബി.ജെ.പിക്കുള്ള സ്വാധീനം ഉപയോഗിക്കുകയായിരുന്നെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here