30.5 C
Kollam
Friday 11th September, 2026 | 03:26:16 PM
Home News Breaking News 5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്. ഈ മാസം ആറിനാണ് ദിൽഷാദ് ചേലേമ്പ്രയിൽ നിന്ന് യാത്ര പോയത്.

Also Read: സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്സഭയിൽ ചർച്ച; പെല്ലറ്റ് പ്രയോഗത്തിൽ ഷാ മറുപടി പറയുമോ?

കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറഞ്ഞു. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുന്നയാളാണ് ദിൽഷാദ്. 9.33 ലക്ഷം ഫോളോവേഴ്സുമുണ്ട്. തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.