തിരുവനന്തപുരം. മദ്യപിച്ച് കാര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ട എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.നെയ്യാര്‍ഡാം ചെക്പോസ്റ്റിലെ പ്രിവന്‍റീവ് ഓഫിസറായ ആര്‍.ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.ഷിജു ഓടിച്ചിരുന്ന കാര്‍ കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിയന്ത്രണം തെറ്റി മറഞ്ഞിരുന്നു
പരിശോധനയില്‍ ഷിജു മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു.എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്
































