കണ്ണൂർ. പടിയൂരിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി ഷാജിയാണ് മരിച്ചത്. ചെങ്കല്ല് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ഷാജിയെ ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ഗുരുതരമായി പരിക്കേറ്റ ഷാജിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

































