28.5 C
Kollam
Monday 26th October, 2026 | 11:11:05 AM
Home News Breaking News മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

Advertisement

മലപ്പുറം.മദ്യലഹരി വീണ്ടും ജീവൻ കവർന്നു, മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്.

ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്‌കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം.മദ്യലഹരിയിൽ ആയിരുന്ന കാർ ഡ്രൈവർ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.

സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. അപകടത്തിൽ ഹബീബിനും ഗുരുതര പരിക്ക്. മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ മലപ്പുറം പറപ്പൂർ സ്വദേശി അകബർ അലി(36) പോലീസ് കസ്റ്റഡിയിൽ

മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here