26.6 C
Kollam
Thursday 26th November, 2026 | 07:50:52 PM
Home News Kerala കെട്ടിട നിർമ്മാണത്തിനിടെ നിലയൊടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കെട്ടിട നിർമ്മാണത്തിനിടെ നിലയൊടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Advertisement

കോട്ടയം. ഈരാറ്റുപേട്ട പത്താഴപ്പടിയിൽ കെട്ടിട നിർമ്മാണത്തിനിടെ നിലയൊടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ബംഗാൾ സ്വദേശി റംസാൻ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായി പരിക്കേറ്റു.

നിർമ്മാണത്തിലിരുന്ന വീടിന്റെ തേപ്പ് പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ തേപ്പ് പണിക്കായി നിർമ്മിച്ച നില ഒടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here