29.5 C
Kollam
Monday 23rd November, 2026 | 12:13:06 PM
Home News Breaking News ഇടപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു

ഇടപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു

Advertisement

കൊച്ചി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി കോട്ടയം ചിങ്ങവനം സ്വദേശി പ്രവീൺ കുമാർ (28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നീ രണ്ട് യുവാക്കൾ മരിച്ചു

തിങ്കളാഴ്ച (നവംബർ 23) പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള 457-ാം നമ്പർ മെട്രോ തൂണിനടുത്താണ് അപകടം നടന്നത്.പൊറ്റക്കുഴിയിൽ നടന്ന ഒരു വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക്, അമിതവേഗത കാരണം വളവിൽ വെച്ച് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് അമിതവേഗതയിലാണ് വന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.അപകടം നടന്നയുടൻ നാട്ടുകാർ ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here