25.9 C
Kollam
Friday 13th November, 2026 | 08:52:26 AM
Home News Breaking News ഐടി ജീവനക്കാരിഅക്ഷരയെ ബസ് കയറ്റികൊന്ന സംഭവം, ബസ് ഡ്രൈവര്‍ ബിനോയിക്കെതിരെ നിര്‍ണായക നീക്കവുമായി പൊലീസ്

ഐടി ജീവനക്കാരിഅക്ഷരയെ ബസ് കയറ്റികൊന്ന സംഭവം, ബസ് ഡ്രൈവര്‍ ബിനോയിക്കെതിരെ നിര്‍ണായക നീക്കവുമായി പൊലീസ്

Advertisement

കൊച്ചി: ഐടി ജീവനക്കാരി അക്ഷര അലക്ഷ്യമായി ഓടിച്ച ബസ് കയറി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കി. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരിയും തൃശൂര്‍ സ്വദേശിനിയുമായ അക്ഷര അപകടത്തില്‍ മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം നടന്ന് താമസ സ്ഥലേത്തക്ക് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് അക്ഷരയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലഹരിയിടപാട് കേസിലും അടിപിടി കേസിലുമുള്‍പ്പെട്ടയാളാണ് ബസ് ഡ്രൈവറായ ബിനോയ്.സംഭവത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നടപ്പാതകള്‍ ഒരുക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിനും ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് പരാതിയിലെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here