27.5 C
Kollam
Saturday 7th November, 2026 | 10:07:33 PM
Home News Kerala മാവേലിക്കരയില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

മാവേലിക്കരയില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Advertisement

ആലപ്പുഴ. മാവേലിക്കരയില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ചെന്നിത്തല സൗത്ത് ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തില്‍പ്പെട്ടത്.

മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 10 നു ശേഷമായിരുന്നു അപകടം. പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരി വാഹനം റോഡരികിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പറിന്റെ ഒരു ഭാഗം തട്ടുകയായിരുന്നു. മറിഞ്ഞുവീണ സ്‌കൂട്ടറും ആനിയും ടിപ്പറിനടിയില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here