27.5 C
Kollam
Saturday 7th November, 2026 | 10:02:46 PM
Home News Local പാങ്ങോട് ക്ഷേത്ര ചിറയിൽ കുളിക്കാനിറങ്ങിയ തെക്കുംചേരി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പാങ്ങോട് ക്ഷേത്ര ചിറയിൽ കുളിക്കാനിറങ്ങിയ തെക്കുംചേരി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

Advertisement

പുത്തൂർ:പാങ്ങോട് ക്ഷേത്ര ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പുത്തൂർ തെക്കുംചേരി തെങ്ങുവിളക്കാവിന് സമീപം കൂരോംതുണ്ടിൽ (ലീലാഭവൻ) അനിൽകുമാറിന്റെ മകൻ അക്ഷയ് (20) ആണ് മരിച്ചത്.ശനിയാഴ്ച പകൽ 11.30 ഓടെയായിരുന്നു സംഭവം രാവിലെ കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കാനെത്തിയ അക്ഷയ് കുളിക്കുന്നതിനിടെ മൂന്നര മീറ്റർ
ആഴമേറിയ ഭാഗത്ത് മുങ്ങി താഴുകയായിരുന്നു

.ശാസ്‌താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സ്കൂബ ടീം അംഗങ്ങളായ ഷാനവാസ്,വിജേഷ് എന്നിവരാണ് മൃതദേഹം കണ്ടെത്തി കരയിൽ എത്തിച്ചത്.മൃതദേഹം കൊട്ടാരക്കര ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here