Advertisement
പടി.കല്ലട :കർഷകമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻ സമ്മാനനിധി അട്ടിമറിക്കുന്ന കേരളത്തിലെ സർക്കാരിനെതിരെ പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് റ്റി.കൃഷ്ണകുമാർ അധ്യക്ഷനായി.
കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് ഇടമൺ റെജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ ആറ്റുപുറം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.ശ്രീ അജിത്ത്ചാലുക്കോണം , എൻ ഓമനക്കുട്ടൻ പിള്ള, ബി.ഹരീഷ് കുമാർ തയ്യിൽ രാജേന്ദ്രൻ, മിനി ശിവരാമൻ, കല്ലട ദാസൻ, സുനിത, രഘുനാഥൻ പിള്ള, രാജീവ്, സെക്രട്ടറി അജി,
ശിവരാമൻ, ഗോപകുമാർ, കെ. ആർ സന്തോഷ്കുമാർ,പ്രസന്ന കുമാർ എന്നിവർ പ്രസംഗിച്ചു

































