27.5 C
Kollam
Saturday 7th November, 2026 | 07:52:27 PM
Home News Local നിർധന രോഗികൾക്ക് കൈത്താങ്ങായി സാന്ത്വനതീരം പാലിയേറ്റീവ് കെയർ; ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

നിർധന രോഗികൾക്ക് കൈത്താങ്ങായി സാന്ത്വനതീരം പാലിയേറ്റീവ് കെയർ; ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസവും സഹായവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ പള്ളിശ്ശേരിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനതീരം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാർഷികാഘോഷം നവംബർ 7 ശനിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷമായി രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുനൽകിയും സാമ്പത്തികമായും ആരോഗ്യപരമായും സഹായങ്ങൾ നൽകിയും സംഘടന മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ കിഡ്നി ഫങ്ഷൻ ടെസ്റ്റ്, ജീവിതശൈലീ രോഗനിർണയം, രക്തഗ്രൂപ്പ് നിർണയം, നിർധന രോഗികൾക്കുള്ള മെഡിക്കൽ കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.

ചടങ്ങിൽ സാന്ത്വനതീരം പ്രസിഡന്റ് കെ.ഇ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം മുല്ലപ്പള്ളിൽ സ്വാഗതം ആശംസിച്ചു. ഉല്ലാസ് കോവൂർ MLA യോഗം ഉത്ഘാടനം ചെയ്തു. മെഡിക്കൽ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് Z ആൻ്റണി നിർവ്വഹിച്ചു. വാർഡ് ജനപ്രതിനിധികളായ തുണ്ടിൽ നൗഷാദ്,രഞ്ജു കൃഷ്‌ണകുമാർ, തസ്‌നി R, നബീസത്ത് ,ശ്രീജ വിജയൻ സാമൂഹിക പ്രവർത്തകൻ അബ്ദുൽ ജബ്ബാർ കുഞ്ഞ്. സംഘടനാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി, നജീം കിഴക്കതിൽ, ഷാജഹാൻ PK, AR മുനീർ, മുഹമ്മദ് കുഞ്ഞ്, നവാസ് ,ഷെമീർ, എം. ഷാജഹാൻതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തേവലക്കര തണൽ റിഹാബിലിറ്റേഷൻ സെന്റർ, കേരള ലാബ് കടമ്പനാട് എന്നിവരുടെ സഹകരണത്തോടെയാണ് ആരോഗ്യപരിപാടികൾ സംഘടിപ്പിച്ചത്.

സേവനവും കാരുണ്യവും കൈമുതലാക്കി കൂടുതൽ ജനങ്ങളിലേക്ക് പാലിയേറ്റീവ് പരിചരണവും സഹായങ്ങളും എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here