28.8 C
Kollam
Saturday 7th November, 2026 | 07:24:36 PM
Home News Breaking News വീടിനു മുന്നില്‍ എടുത്ത അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു

വീടിനു മുന്നില്‍ എടുത്ത അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു

Advertisement

പാലക്കാട്.വീടിനു മുന്നില്‍ എടുത്ത അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മുണ്ടൂര്‍ പാലക്കീഴ് സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ജഗദീഷിന്റെ മകള്‍ അനുശ്രീ ആണ് മരിച്ചത്. നോച്ചുപ്പുള്ളി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനു മുന്നില്‍ പുതിയ വീടിന്റെ നിര്‍മാണത്തിനായി എടുത്ത അസ്തിവാരക്കുഴിയില്‍ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കണ്ട ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here