26.4 C
Kollam
Thursday 15th October, 2026 | 08:50:12 PM
Home News Breaking News മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചു

മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചു

മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍മാസം അവസാനത്തോടെ മ്യാൻമറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ  സ്ഥിരീകരിക്കുന്നു. സാധാരണ ഗതിയിൽ മ്യാൻമറിലെ ബംഗ്ലാദേശിലെയു റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ മലേഷ്യയിലേക്കോ ഇന്‍ഡോനേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കിട്ടുന്ന ബോട്ടുകളിലായി യാത്ര ചെയ്യുന്ന പതിവുണ്ട്.