30.8 C
Kollam
Tuesday 15th September, 2026 | 02:23:43 PM
Home News Breaking News സ്പെയിനിലേക്ക് കൂട്ടപ്പലായനം നടത്തി മൊറോക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ,വേലി കടന്നെത്തിയത് 60,000 പേര്‍

സ്പെയിനിലേക്ക് കൂട്ടപ്പലായനം നടത്തി മൊറോക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ,വേലി കടന്നെത്തിയത് 60,000 പേര്‍

സ്പെയിനിലേക്ക് കൂട്ടപ്പലായനം നടത്തി മൊറോക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ. കടലിലൂടെ നീന്തിയും അതിർത്തി വേലി മറികടന്നും സ്പെയിനിലെ സ്യൂട്ടയിലേക്കെത്തിയത് 60000 പേർ, 34ഓളം മരണങ്ങളും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണത്തിനായി സൈനികരെയും സിവിൽ ഗാർഡിനെയും പൊലീസിനെയും വിന്യസിച്ച് സ്പെയിൻ.

കടൽപട്രോളിംഗും ശക്തമാക്കി. പ്രദേശിക ഭരണകൂടം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അനധികൃതമായി പ്രവേശിച്ചവരെ മൊറോക്കോയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.