26.2 C
Kollam
Saturday 10th October, 2026 | 01:12:42 AM
Home Technology 7200 എംഎഎച്ച് ബാറ്ററിയുമായി ഐക്യൂഒഒ ഇസഡ്11എക്‌സ്എ 5ജി

7200 എംഎഎച്ച് ബാറ്ററിയുമായി ഐക്യൂഒഒ ഇസഡ്11എക്‌സ്എ 5ജി

മുംബൈ: വിവോയുടെ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ ഇസഡ്11 സീരീസിലേക്ക് പുതിയ മോഡൽ കൂടി. ഇസഡ്11എക്‌സ്എ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7200 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. സെപ്റ്റംബർ 14 മുതൽ ആമസോണിലും ഐക്യൂഒഒയുടെ ഇ-സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്കെത്തും.

എഫ്എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയുള്ള 6.76 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയാടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ലഭ്യമാകുക. ഒറിജിൻഒഎസ് 6.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

50 എംപി പ്രധാന ക്യാമറയും 2 എംപി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. നാല് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 28,999 രൂപയാണ് വില. 7200 എംഎഎച്ച് ബാറ്ററി 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കും.