27.9 C
Kollam
Tuesday 8th September, 2026 | 07:41:37 PM
Home News Breaking News ’80’s ട്രെൻഡ് ചെന്നിത്തല തൂക്കി’, മന്ത്രി രമേശ് ചെന്നിത്തല പങ്കുവെച്ച ചിത്രം വൈറൽ; ‘ഞാനും ലാലും...

’80’s ട്രെൻഡ് ചെന്നിത്തല തൂക്കി’, മന്ത്രി രമേശ് ചെന്നിത്തല പങ്കുവെച്ച ചിത്രം വൈറൽ; ‘ഞാനും ലാലും അന്നേ ട്രെൻഡി’യാണെന്ന് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായ 80’s ട്രെൻഡിനൊപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും1980-കളിൽ ജീവിച്ചിരുന്നെങ്കിൽ കാണാൻ എങ്ങനെയുണ്ടാകുമെന്ന് എഐ സഹായത്തോടെ ആവിഷ്കരിക്കുന്ന ട്രെൻഡിലാണ് ചിത്രം പങ്കുവെച്ച് മന്ത്രിയും പങ്കാളിയായിരിക്കുന്നത്. എഐ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ നിർമിച്ച ചിത്രത്തിൽ കൂളിങ് ​ഗ്ലാസും കോട്ടും ഉൾപ്പെടെ ധരിച്ചിരിക്കുന്ന രമേശ് ചെന്നിത്തലയാണുള്ളത്. എന്നാൽ പിന്നെ ഞാനും എന്ന കുറിപ്പോടെയാണ് രമേശ് ചെന്നിത്തല തന്റെ ഔദ്യോ​ഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ 80’s ട്രെൻഡ് ചിത്രം പങ്കുവച്ചത്.

Also Read: എഐയിൽ 80കളുടെ ലുക്കുമായി സോഷ്യൽ മീഡിയ

രമേശ് ചെന്നിത്തലയുടെ 80’s ട്രെൻഡ് ചിത്രത്തിന് ഫെയ്സ്ബുക്കിൽ മാത്രം അമ്പതിനായിരത്തിലേറെ ലൈക്കാണ് ലഭിച്ചിട്ടുള്ളത്. ഈ ട്രെൻഡ് മന്ത്രി രമേശ് ചെന്നിത്തല തൂക്കിയെന്നാണ് കമന്റുകൾ. ഇതുവരെ 3800-ഓളം കമന്റുകളും ചിത്രത്തിനടിയിലുണ്ട്. ഇൻസ്റ്റാ​ഗ്രാമിലും രമേശ് ചെന്നിത്തലയുടെ 80’s ട്രെൻഡ് ചിത്രം വൈറലായി. ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ഇൻസ്റ്റ​ഗ്രാമിൽ കിട്ടിയത്.

അതിനിടെ, എല്ലാവരും 80’s ട്രെൻഡിനൊപ്പം പോകുമ്പോൾ തനിക്ക് അത്തരത്തിലുള്ള ചിത്രത്തിനായി എഐയുടെ പിറകെ പോകേണ്ടതില്ലെന്നാണ് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറയുന്നത്. നടൻ മോഹൻലാലിനൊപ്പം പകർത്തിയ റെട്രോ ലുക്കിലുള്ള പഴയ ചിത്രം പങ്കുവെച്ചാണ് ഷിബു ബേബി ജോൺ ഇങ്ങനെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90’s ട്രെൻഡ്…’ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ കുറിപ്പ്. ഈ ചിത്രവും സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here