27 C
Kollam
Tuesday 15th September, 2026 | 12:11:27 AM
Home News Breaking News അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്ത പിണറായി വിജയൻ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അതിശയം തോന്നുന്നു, ചെന്നിത്തല

അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്ത പിണറായി വിജയൻ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അതിശയം തോന്നുന്നു, ചെന്നിത്തല

കണ്ണൂര്‍.തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോൽവിയുടെ പേരിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നത്. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയുന്ന പിണറായി, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളെയും തള്ളിപ്പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് എം.എൽ.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ചന്തേരയിൽ 129 ഗ്രാം പിടികൂടിയ സംഭവം,,ഞങ്ങളുടെ ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്തെന്നതിൻ്റെ പേരിൽ ആരെയും സംരക്ഷിക്കില്ലെന്ന് ചെന്നിത്തല,ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രധാന കണ്ണികളായ രണ്ട് പേരെ കാസർകോട് പൊലീസ് പിടികൂടിയെന്ന് ചെന്നിത്തല

മുഖ്യമന്തിയുടെ കൂടെ ഫോട്ടോ എടുത്തയാൾ ഈ കേസിൽ പ്രതിയായപ്പോൾ CPM വലിയ ആരോപണം ഉന്നയിച്ചു. ഓപ്പറേഷൻ തൂഫാൻ നിന്നെന്ന് പരിഹസിച്ചു. ഞങ്ങളുടെ ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്തെന്നതിൻ്റെ പേരിൽ ആരെയും സംരക്ഷിക്കില്ല

കേസിൽ തുമ്പുണ്ടാക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെന്നും ചെന്നിത്തല. അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്ത പിണറായി വിജയൻ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അതിശയം തോന്നുന്നുവെന്നും ചെന്നിത്തല.

മുഖ്യമന്ത്രിയുമായോ ആഭ്യന്തര മന്ത്രിയുമായോ ബന്ധമുണ്ടെന്ന പേരിൽ ആരെയും സംരക്ഷിക്കില്ല. പിടിയിലായ മധ്യപദേശ് സ്വദേശി റിയാ ഖാൻ, ഘാന പൗരൻ വിക്ടർ എന്നിവരെ കാസർകോട്ടേക്ക് കൊണ്ടുവരുന്നു മയക്ക് മരുന്ന് വിൽപ്പനയിലെ പ്രധാനികൾ ഇവരെന്ന് ചെന്നിത്തല

യൂത്ത് കോൺഗ്രസുകാരനായാലും DYFIക്കാരനാണെങ്കിലും ലഹരി വിറ്റാൽ പിടികൂടും. ചന്തേര കേസിൽ ശക്തമായ നടപടി എടുക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രി. പിണറായിക്കെതിരെ ചെന്നിത്തല

തോൽവിയുടെ പേരിൽ പിണറായി കുറ്റപ്പെടുത്തുന്നത് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെ. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പിണറായി പറയുന്നു. കേന്ദ്ര കമ്മിറ്റി കണ്ടെത്തലിനെ പിണറായി തള്ളിപ്പറഞ്ഞു. പാർട്ടിക്ക് അതീതനാകാൻ പിണറായി ശ്രമിക്കുന്നു

പാർട്ടി പിടിച്ചെടുക്കാൻ പിണറായി ശ്രമിക്കുന്നു. വാസ്തവത്തിൽ അച്ചടക്ക ലംഘനമാണ്. ജയിച്ച MLA മാരെ ഭീഷണിപ്പെടുത്തുന്നു

കണ്ടളോം എന്നാണ് പറഞ്ഞത് ജനങ്ങൾ കണ്ടു. വന്ദേമാതരം മുഴുവൻ പാടുന്നത് അടിച്ചേൽപ്പിക്കുന്നു. നമുക്ക് കിട്ടിയ അവസരത്തിൽ മുഴുവൻ പാടിയിട്ടില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരുമ്പോൾ പാടുക എന്നത് പ്രോട്ടോകോൾ ആണ്.

പാലത്തായി പ്രതിയെ ആരും സംരക്ഷിച്ചിട്ടില്ല. കോടതിയാണ് വിട്ടയച്ചത്. LDF സർക്കാർ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലും തയാറായിരുന്നില്ല. ജയിലിലെ സംഘർഷം:
ഗൗരവമായി പരിശോധിമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.