26.4 C
Kollam
Thursday 17th September, 2026 | 06:51:00 AM
Home News Breaking News അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ട സംഭവം, മന്ത്രിക്ക് ലഭിച്ച റിപ്പോർട്ടിൽ...

അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ട സംഭവം, മന്ത്രിക്ക് ലഭിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം. അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ട സംഭവത്തിൽ മന്ത്രിക്ക് ലഭിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ. പ്രകൃതി ന്യൂട്രിമിക്സിൽ നിന്ന് എത്തിയ മറ്റൊരു പഞ്ചായത്തിലെ അമൃതം പൊടിയിലും പല്ലി ഉണ്ടായതായാണ് കണ്ടെത്തൽ. വ്യാപക പരാതിയുമായി രക്ഷിതാക്കൾ എത്തിയതായും റിപ്പോർട്ടിലുണ്ട്. അമൃതം പൊടി പാക്കറ്റുകൾ ഭക്ഷ്യ സുരക്ഷ വകുപ്പ് കസ്റ്റഡിയിൽ എടുത്തു.


വെള്ളനാട് ചാങ്ങ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലിയെ കണ്ടെത്തിയ സംഭവം പുറത്ത് കൊണ്ടുവന്നത് ബിഗ് ടിവി ആയിരുന്നു. ഉടനടി മന്ത്രിതല ഇടപെടൽ ഉണ്ടായി. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

മന്ത്രിക്ക് ഭക്ഷ്യ സുരക്ഷ വിഭാഗം നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തുകളാണ് ഉള്ളത്.
കാട്ടാക്കടയിലെ പ്രകൃതി ന്യൂട്രിമിക്സ് എന്ന സ്ഥാപനത്തിൽ നിന്നും വിതരണം ചെയ്ത മറ്റ് പഞ്ചായത്തുകളിലും പല്ലിയെ കണ്ടെത്തിയതായി പരാതി ലഭിച്ചു.

മേലാങ്കോട്, പുരവൂർ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റുകളിലാണ് പല്ലിയെ കണ്ടെത്തിയത്.
രണ്ട് സ്ഥലങ്ങളിലും അമൃതം പൊടി എത്തിയത് ഒരേ യൂണിറ്റിൽ നിന്ന്
സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്
വിവാദ ബാച്ചിലെ പാക്കറ്റുകൾ കസ്റ്റഡിയിലെടുത്തു.
നിർമ്മാണ യൂണിറ്റിലെ ബാച്ച് നമ്പരുകളിലും രേഖകളിലും ഗുരുതര വ്യത്യാസമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുണ്ട്.