25.9 C
Kollam
Friday 16th October, 2026 | 08:19:55 AM
Home News Breaking News കൊല്ലത്ത് സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊല്ലത്ത് സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊല്ലം: വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്കുളം എല്‍എംഎസ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്ത് വെച്ചാണ് അപകടം. അപകടസമയത്ത് ഡ്രൈവര്‍ ഉള്‍പ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടനടി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.