26.9 C
Kollam
Friday 4th September, 2026 | 11:20:10 PM
Home News Breaking News അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതംപൊടിയിൽ ചത്തപല്ലി

അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതംപൊടിയിൽ ചത്തപല്ലി

തിരുവനന്തപുരം. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതംപൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി. വെള്ളനാട് ചാങ്ങ അങ്കണവാടിയിൽ നിന്ന് ഒരു വയസുകാരിക്ക് ലഭിച്ച അമൃതംപൊടിയിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്.  വാർത്തയ്ക്ക് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തര റിപ്പോർട്ട് തേടി. വെള്ളനാട് പഞ്ചായത്ത് വിതരണം ചെയ്ത അമൃതംപൊടി പാക്കറ്റുകൾ തിരിച്ച് വിളിച്ചു.


ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ന് വെള്ളനാട് ചാങ്ങ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

ഒരു വയസുകാരിക്ക് നൽകാൻ ലഭിച്ച അമൃതംപൊടി തുറന്ന് തട്ടിയപ്പോൾ തന്നെ കവറിൽ നിന്ന് പൊടിയോടൊപ്പം പല്ലി വീണു എന്നാണ് പരാതി

വെള്ളനാട് സ്വദേശി വൈഷ്ണയാണ് പരാതിക്കാരി . 15/ 06/ 2026 ഇൽ നിർമ്മിച്ചിരിക്കുന്ന അമൃതം പൊടിയുടെ കാലാവധി കഴിഞ്ഞിട്ടില്ല.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അടിയന്തര ഇടപെടൽ നടത്തി റിപ്പോർട്ട് തേടി .

വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റുകൾ തിരിച്ച് എടുക്കാൻ പഞ്ചായത്തും നിർദ്ദേശം നൽകി .  നിർമ്മാണ സമയത്ത് ഉണ്ടായ വീഴ്ചയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർമ്മിച്ചവരോട് പഞ്ചായത്ത് വിശദീകരണം തേടും. നാളെ അങ്കണവാടികളിലും അമൃതം പൊടി നിർമ്മാണം നടത്തുന്ന യൂണിറ്റുകളിലും പരിശോധന നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ  പറഞ്ഞു