27.7 C
Kollam
Sunday 13th September, 2026 | 07:30:17 PM
Home Lifestyle Health & Fitness സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ അൾസർ ഉണ്ടാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ അൾസർ ഉണ്ടാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അസമയത്തുള്ള ഭക്ഷണം, ഫാസ്റ്റ് ഫുഡുകളെ അമിതമായി ആശ്രയിക്കുക എന്നിവ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു. അൾസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇതാണ്.

എരിച്ചിലോട് കൂടിയ വേദന

വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ എരിച്ചിൽ. പ്രത്യേകിച്ചും ഭക്ഷണത്തിന് ശേഷമോ രാത്രി സമയങ്ങളിലോ ഇത് കൂടാം. ഭക്ഷണം കഴിക്കുന്നതോടെ താൽക്കാലിക ആശ്വാസം ലഭിച്ചേക്കാം.

വയറിൽ വീർപ്പുമുട്ടലും ഛർദ്ദിലും

കട്ടി കൂടിയതോ എരിവും എണ്ണമയവുമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിച്ച ശേഷം വയറ് കനം തൂങ്ങുക, വയറ് വീർക്കുക, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ അനുഭവപ്പെടുകയോ കുറച്ചു ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് നിറഞ്ഞതായി തോന്നുകയോ ചെയ്യുക. ഇത് കാലക്രമേണ ശരീരഭാരം കുറയാൻ കാരണമാകുന്നു.

നെഞ്ചെരിച്ചിലും അസിഡിറ്റിയും

അടിക്കടിയുണ്ടാകുന്ന അസിഡിറ്റി, പുളിച്ചുതികട്ടൽ, വായയിൽ പുളിപ്പ് രസം അനുഭവപ്പെടുക.

ഗുരുതരമായ ലക്ഷണങ്ങൾ

രക്തം ഛർദ്ദിക്കുക, മലം കറുത്ത നിറത്തിൽ പോവുക, ശരീരഭാരം കുറയുക, കഠിനമായ വയറുവേദന എന്നിവ കാണപ്പെടുകയാണെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുണ്ട്. ഇത് രക്തസ്രാവമുള്ള അൾസറിന്റെ ലക്ഷണമാകാം.