27.3 C
Kollam
Wednesday 14th October, 2026 | 03:34:52 AM
Home News Breaking News എസ്.ഐ ചമഞ്ഞ് എം.ഡി.എം.എ വിൽപ്പന, യുവാവ് പിടിയിൽ

എസ്.ഐ ചമഞ്ഞ് എം.ഡി.എം.എ വിൽപ്പന, യുവാവ് പിടിയിൽ

കോഴിക്കോട്. എസ്.ഐ ചമഞ്ഞ് എം.ഡി.എം.എ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് കള്ളിത്തൊടി സ്വദേശി റോജിത്താണ് അറസ്റ്റിലായത്. വ്യാജ ഐഡി കാർഡ് ഉൾപ്പടെയുള്ളവ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെത്തി
ഡാൻസാഫ് എസ്.ഐ ചമഞ്ഞ് ലഹരി വിൽപ്പന നടത്തിയ  യുവാവാണ് പിടിയിലായത്. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെ പുതുക്കോട് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാണ്  പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ടര ഗ്രാം എം.ഡി.എം.എയും എയർ പിസ്റ്റളും കൈവിലങ്ങും എസ്.ഐയുടെ വ്യാജ  ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. എസ്.ഐ ചമഞ്ഞ് കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ യുവാക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോജിത്ത് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി വിൽപ്പനക്കാരിൽ നിന്ന് എസ്.ഐ ചമഞ്ഞ് ലഹരി പിടിച്ചെടുക്കുകയും പിന്നീട് ഇത് ലഹരി ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.