Advertisement
കൊല്ലം. എംഡിഎംഎ കേസിലെ പ്രതികൾ മോഷണക്കേസിൽ അറസ്റ്റിലായി
യുവതിയുൾപ്പടെയുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്.
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഇവർ കടകളിലെത്തി പണം മോഷണം നടത്തുന്നത്.
കിളികൊല്ലൂർ സ്വദേശികളായ സിജ, ഷെമീർ, മൈലക്കാട് സ്വദേശി അഖില് ഭാസി എന്നിവരാണ് പിടിയിലായത്.
ഇവരുടെ സംഘത്തിലെ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
യുവതിയും മറ്റൊരാളും കടയിൽ കയറി മോഷണം നടത്തും മറ്റൊരാള് പുറത്ത് നിന്ന് നീരീക്ഷിക്കും.
ഈ പണം ഉപയോഗിച്ചാണ് ഇവർ ലഹരി വാങ്ങി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കേസുകള് ഇവർക്കെതിരെയുണ്ട്.































