Advertisement
ശാസ്താംകോട്ട:റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി.തേവലക്കര സ്വദേശി സജിൻ (33) ആണ് പിടിയിലായത്.ഈ മാസം 16 ന് പുലർച്ചെ 5.30 ന്
ഏറനാട് എക്സ്പ്രസിലെ യാത്രക്കാരിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ വസന്തകുമാരി(78) യുടെ മാലയാണ് ഇയ്യാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.അഞ്ചു പവന്റെ മാലയിൽ ഏകദേശം 2 പവനോളം അപഹരിച്ചു.തുടർന്ന് വസന്തകുമാരി
എറണാകുളം റെയിൽവേ പൊലീസിൽ പരാതി നൽകി.റെയിൽവേ പൊലീസ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തും വീടുകളിലെയും കടകളിലെയും സ്ഥാപിച്ചരുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും സമാന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പറ്റിയും പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ പിടികൂടാനായത്. എസ്.ഐ ശ്യാമകുമാരി,സി.പി.ഒമാരായ ലിനു,ആൽബിൻ,ശ്രീജിത്ത്,
രഞ്ജിത്ത്മോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.































