27.5 C
Kollam
Wednesday 25th November, 2026 | 09:13:31 PM
Home News Local നിരഞ്ജന്റെ ആത്മഹത്യ: സമഗ്രമായ അന്വേഷണം നടത്തുക , സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി

നിരഞ്ജന്റെ ആത്മഹത്യ: സമഗ്രമായ അന്വേഷണം നടത്തുക , സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി

Advertisement

ശൂരനാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന നിരഞ്ജന്റെ ആത്മഹത്യ അതീവ വേദനാജനകവും ഗൗരവമേറിയതുമാണ്.സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി മരണത്തിന്റെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തി പുറത്തുകൊണ്ടുവരണമെന്ന് സിപിഐ(എം) ശൂരനാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തികച്ചും സത്യസന്ധവും സുതാര്യവും നിഷ്പക്ഷവുമായിരിക്കണം.

ശൂരനാട് പോലെയുള്ള ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ നിരവധി കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ആശ്രയവും പ്രതീക്ഷയുമായ വിദ്യാലയമാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഈ വിദ്യാലയത്തിന്റെ സംരക്ഷണവും സുഗമമായ പ്രവർത്തനവും നാടിന്റെ പൊതുവായ ഉത്തരവാദിത്തമാണ്.

സംഭവത്തിന്റെ പേരിൽ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ ഭിന്നിപ്പും സംഘർഷവും സൃഷ്ടിക്കുന്നതും സ്കൂളിന്റെ സാധാരണ പ്രവർത്തനദിനങ്ങൾ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവണതകളും അംഗീകരിക്കാനാവില്ല. അതുപോലെ, സ്കൂളിൽ മുൻകാലങ്ങളിലുണ്ടായ ഏതെങ്കിലും അനുഭവങ്ങളുടെയോ അഭിപ്രായവ്യത്യാസങ്ങളുടെയോ അടിസ്ഥാനത്തിൽ പകപോക്കലിനുള്ള അവസരമായി ഈ ദൗർഭാഗ്യകരമായ സാഹചര്യത്തെ ഉപയോഗിക്കരുത് .

വിദ്യാലയത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു ബന്ധപ്പെട്ട അധികൃതർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും
സിപിഐ(എം) ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി ബി ശശി പ്രസ്താവനലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here