ശാസ്താംകോട്ട. സേഫ് ഓട്ടോ പദ്ധതിയുടെ ഭാഗമായി ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാസ്താംകോട്ട വ്യാപാര ഭവനിൽ നടന്ന ബോധവൽക്കരണ പരിപാടി ടൗൺ വാർഡ് മെമ്പർ എസ് ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ കെ.സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ എസ്. ശിബി എന്നിവർ ക്ലാസുകൾ നയിച്ചു. കാരാളിമുക്ക്, ആഞ്ഞിലിമൂട്, ശാസ്താംകോട്ട എന്നിവിടങ്ങളിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കെടുത്തു. കാരാളിമുക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ യാത്രക്കാരുമായി ഉണ്ടാകുന്ന തർക്കങ്ങൾ, മദ്യപസംഘങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് നേരെ ഉയർത്തുന്ന ഭീഷണികൾ, അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി വിഷയങ്ങൾ തൊഴിലാളികൾ പങ്കുവെച്ചു. യേശുദാസ്, അഖിൽ,ഷാജി,ബാബുണ്ണി,സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
































