26.4 C
Kollam
Monday 23rd November, 2026 | 07:58:50 AM
Home News Local ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ താരാമാകാൻ ശൂരനാട്ടെ കാർഷിക ഉല്പന്നങ്ങൾ

ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ താരാമാകാൻ ശൂരനാട്ടെ കാർഷിക ഉല്പന്നങ്ങൾ

Advertisement


ശാസ്‌താംകോട്ട:ശൂരനാട് കാർഷിക വികസന സഹകരണ സംഘം “സുരഭി”എന്ന സ്വന്തം ബ്രാൻഡിൽ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കും വേണ്ടി എത്തിച്ചിട്ടുള്ളതായി സംഘം ഭാരവാഹികളായ എം.ഗംഗാധരക്കുറുപ്പ്,എ.കെ തമ്പാൻ എന്നിവർ അറിയിച്ചു.ഏത്തക്ക ചിപ്സ്,മരച്ചീനി ചിപ്സ്,ചമ്മന്തിപ്പൊടി തുടങ്ങിയ നാടൻ ഉൽപ്പന്നങ്ങളാണ് ട്രേഡ് ഫെയറിലേക്ക് എത്തുന്നത്.കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേക സ്റ്റാളിൽ ആകെ 20 സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കൊല്ലം ജില്ലയിൽ നിന്ന് ശൂരനാട് കാർഷിക വികസന സഹകരണ സംഘത്തെ മാത്രമാണ് മേളയിൽ പങ്കാളിയാക്കിയിട്ടുള്ളത്.സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ കൺസ്യൂമർഫെഡ് വഴിയാണ് സഹകരണ ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here