Advertisement
മൈനാഗപ്പള്ളി: മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശീവേലിപാതയുടെ നിർമ്മാണ ഉത്ഘാടനം ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി നിർവഹിച്ചു. മേൽശാന്തി ഗോപകുമാർ നമ്പൂതിരി, ഭരണസമിതി പ്രസിഡന്റ്
രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, ഭാരവാഹികളായ
വി.ആർ.സനിൽചന്ദ്രൻ,റ്റി.സുരേന്ദ്രൻപിള്ള, ശ്രീശൈലം ശിവൻപിള്ള,അജി ശ്രീക്കുട്ടൻ,
വി.രാജീവ്,രതീഷ് കാക്കര,ഉണ്ണി പ്രാർത്ഥന,സുരേഷ് മദനവിലാസം,ശില്പി മാന്നാർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശീവേലി പാതക്ക് ആവശ്യമായ ഓരോ കൃഷ്ണശിലയും ഭക്തർക്ക് നേർച്ച വഴിപാടായി സമർപ്പിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.































