29.7 C
Kollam
Sunday 22nd November, 2026 | 07:43:17 PM
Home News Local അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാനക്കാരനായ വയോധികനെ അഭയ കേന്ദ്രത്തിൽ അഭയം

അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാനക്കാരനായ വയോധികനെ അഭയ കേന്ദ്രത്തിൽ അഭയം

Advertisement

കൊല്ലം:പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ തങ്കശ്ശേരി ഡി ഫോർട്ട് ഹോട്ടലിൽ സമീപം അലഞ്ഞുതിരിഞ്ഞു ക്ഷീണിതനായി കാണപ്പെട്ട അന്യ സംസ്ഥാനക്കാരനായ വയോധികനെ ചവറ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചു.

പോലീസ് അറിയിച്ചതിനെ തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്,സുഹൃത്തുക്കളായ ബാബു,ശ്യാം ഷാജി,ശ്രീഷ് ചന്ത,പത്തനംതിട്ട അഗ്നിരക്ഷാസേനയിലേ ഉദ്യോഗസ്ഥൻ മനോജ് എന്നിവർ പോലീസിന്റെ സഹായത്തോടെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here