28.2 C
Kollam
Wednesday 18th November, 2026 | 07:52:30 PM
Home News Local എയിംസ് പി ജി പ്രവേശനത്തിന് 99.86 സ്കോറുമായി വിനയ് വി എസ്

എയിംസ് പി ജി പ്രവേശനത്തിന് 99.86 സ്കോറുമായി വിനയ് വി എസ്

Advertisement

കൊല്ലം.ഈ വർഷത്തെ എയിംസ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ( INI-CET)യിൽ ആദ്യ ശ്രമത്തിൽ തന്നെ മിന്നുന്ന വിജയവുമായി മൺറോതുരുത്ത് സ്വദേശി വിനയ്. വി. എസ്

രാജ്യത്തെ മൊത്തം 19 എയിംസുകളിലെ 1600 ഓളം വരുന്ന പി.ജി സീറ്റുകളിലേക്ക് നവംബർ ഒന്നിന് നടത്തിയ പ്രവേശനപരീക്ഷയിൽ വിനയ് 99.86 സ്കോർ നേടി . ദേശീയതലത്തിൽ നടത്തുന്ന ഏറ്റവും കടുപ്പമേറിയ ഈ മത്സരപരീക്ഷയിൽ ഒരേ മാർക്ക്‌ വന്നാൽ, യോഗ്യതാപരീക്ഷയിലെ മാർക്കും ജനനത്തീയതിയും പേരിന്റെ അക്ഷരമാലയുമുൾപ്പെടെ മുൻഗണനാക്രമത്തിൽ മാനദണ്ഡമാകും.പരീക്ഷയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഡോ. കിഷോർ ഒന്നും ഡോ. ഗുണ പ്രിയദർശിനി രണ്ടും റാങ്കുകൾ നേടി. ഡോ. വിനയ്. വി. എസിന്റെ റാങ്ക് 95 ആണ്.ആദ്യ 100 ൽ വിനയ് ഉൾപ്പെടെ നാല് മലയാളികൾ ഇടം നേടി . ഇതിൽ വിനയ്,ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

2025 ലെ എം.ബി.ബി.എസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്ക് നേടിയ വിനയ്, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലാണ് പഠിച്ചത്.ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം ഭാഷകളിൽ പ്രസംഗമത്സരങ്ങളിലും കഥ, കവിതാരചനകളിലും തിളങ്ങുന്ന വിനയ് ആരോഗ്യ സർവകലാശാല യുടെ കലാപ്രതിഭയും മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാനും ആയിരുന്നു.

മൺറോതുരുത്ത് ആറ്റുപുറത്തു വീട്ടിൽ, സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പി. വിനോദിന്റെയും കാലടി സർവകലാശാലയിലെ പ്രൊഫസർ ഡോ. എസ്. ഷീബയുടെയും മകനാണ് വിനയ്.

LEAVE A REPLY

Please enter your comment!
Please enter your name here