സോണിയ ഗാന്ധിയുടെ ആത്മകഥ; പുസ്തക ചർച്ച കൊല്ലത്ത് നടന്നു.
കൊല്ലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പത്നി സോണിയ ഗാന്ധി രചിച്ച ആത്മകഥ ‘ ബിലോ ങ്ങിംഗ്’ന്റെ പുസ്തക ചർച്ച കൊല്ലം നെഹ്റു പാർക്കിൽ നടന്നു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14-ന് രാവിലെ 11 മണിക്കാണ് രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്.കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ കരുമാലിൽ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് സാബു ബനഡിക്ട് അധ്യക്ഷത വഹിച്ചു.
ചർച്ചയിൽ സജീവ് പരിശവിള, ചാണ്ടി എബ്രഹാം, ബി.ശങ്കരനാരായണ പിള്ള, അഷ്റഫ് വടക്കേവിള, ജി. ബാബുക്കുട്ടൻ, , ജോസ് കടവൂർ, എ.ജെ. ഡിക്രൂസ്, ഷാളറ്റ് ടീച്ചർ, എം. മാത്യൂസ്, കുരീപ്പുഴ ഷാനവാസ്, പ്രമോദ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.
പ്രണയത്തിന്റെയും കുടുംബത്തിന്റെയും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെയും കഥ പറയുന്ന മനോഹരമായ ഓർമ്മക്കുറിപ്പാണ് ‘ബിലോങ്ങിംഗ്’എന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന സോണിയ മൈനോ, കേംബ്രിഡ്ജിൽ വെച്ച് രാജീവ് ഗാന്ധിയെ കണ്ടതും, പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നേതാവായി മാറിയതും, പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ചതും അടക്കമുള്ള ജീവിതം ചർച്ചയിൽ നിറഞ്ഞുനിന്നു.കൊല്ലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.
































