കൊല്ലം. കടവൂർ ഭാഗത്ത് പാലത്തിൽ സെപറ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ നിലയിൽ. കഴിഞ്ഞ രാത്രിയാണ് വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കാവുന്ന ഈ അധമ പ്രവർത്തനം നടന്നത്. ഫുട്പാത്തില്ലാത്ത ഇവിടെ പരിസരവാസികൾ നടക്കുന്ന വഴിയിലാണ് മാലിന്യം ഒഴുക്കി യത് സ്രയിനേജ് വഴി കായലിലേക്ക് പോയതിൻ്റെ ബാക്കി വാഹനങ്ങൾ തെറിപ്പിച്ച് ബഹുദൂരം പരത്തിയിട്ടുണ്ട്. ഇതിൽ ചവിട്ടാതെ റോഡിൽ കയറി നടക്കുന്നവർ വാഹനങ്ങൾക്ക് അടിയിൽ പെടാനും സാധ്യത ഏറെയാണ്.
പരിസരത്ത് സിസിടിവി യില്ലെന്നതാണ് അക്രമികളെ ഇതിനു പ്രേരിപ്പിച്ചത്. കക്കൂന്ന് മാലിന്യം ശേഖരിച്ച് വഴിയിലും ജല സ്രോതസിലും ഒഴുക്കുന്നത് പതിവാണ് കൊല്ലത്ത്. ഇത്തരം ജോലികൾ ചെയ്യുന്ന വരെ നിരീക്ഷിക്കാനോ ഇവർക്ക് നിർദ്ദേശം കൊടുക്കാനോ തദ്ദേശസ്വയം ഭരണ വകുപ്പിനോ പൊലിസിനോ നേരമില്ല.
ഫലം ശുചിത്വം പാലിക്കുന്നവരെ ഞെട്ടിപ്പിക്കുന്ന അധമ പ്രവർത്തികൾ നിത്യമെന്നോണം നടക്കുകയാണ്

































