കൊല്ലം. കള്ളനോട്ട് കേസ്: നടന്നത് വൻ ഹവാല ഇടപാടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പ്രതി സിബിയോണിൻ്റെയും ഭാര്യ ടിൻസിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. സിബിയോണിൻ്റെ ഭാര്യയെയും ഉടൻ പ്രതി ചേർക്കും .
കൊല്ലം കള്ളനോട്ട് കേസിൽ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന് ഉറപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്.ഇതുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് ക്രൈംബ്രാഞ്ച് സംഘത്തിൽ ലഭിച്ചത്.ക്രൈംബ്രാഞ്ച് കണ്ടെത്തൽ ഇങ്ങനെ,
സിബിയോണിനെ പിടികൂടുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സിബിയോണിൻ്റെ ഭാര്യയുടെ അക്കൗണ്ട് വഴി നടത്തത് ഒരു കോടി രൂപയുടെ ഇടപാട് . അക്കൗണ്ട് വഴി അതിനു മുൻപും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നു .വലിയ പലിശ വാങ്ങി ടിൻസി പ്രാദേശികമായി പണം നൽകിയിരുന്നു ഇത് തെളിയിക്കുന്നതിന് പണം വാങ്ങിയ സ്ത്രീകളുടെ മൊഴികൾ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ഇരുവരുടെയും പേരിലുള്ള രണ്ട് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്ന സാഹചര്യത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് മുന്നോട്ട് വെച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു കഴിഞ്ഞു. ഇരുവരുടെയും ബാങ്ക് രേഖ അടക്കം ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേ സമയം സിബിയോണിനെ തട്ടിക്കൊണ്ടു പോയ കേസിൽ കോഴിക്കോട് സ്വദേശിക്ക് കൊല്ലം ജില്ലാ കോടതി മുൻകൂർജാമ്യം നിഷേധിച്ചു
കോഴിക്കോട് സ്വദേശി മനു പ്രസാദിൻ്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്
സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങാൻ വനം വകുപ്പും നീക്കം ആരംഭിച്ചു. സിബിയോണിൻ്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്ന് തിമിംഗല ഛർദി പിടിച്ച കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്

































