കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇ കൊല്ലം മേഖലാ വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് നവംബർ 5,6, തീയതികളിൽ കൊട്ടാരക്കര ഗവ.ബോയ്സ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചാണ് ഫസ്റ്റ് നടക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നും പഠിക്കുന്ന കോഴ്സുകളെ അടിസ്ഥാനമാക്കി സ്കിൽ സെർവ്,ഇന്നവേറ്റീവ്, സ്കിൽ ക്രാഫ്റ്റ് എന്നീ വിഭാഗങ്ങൾക്ക് പുറമേ സ്പോട്ട് ഇനങ്ങളായി 19 മത്സരങ്ങളും ഉണ്ടാകും. തത്സമയ മത്സരഇനങ്ങളിലെ സംസ്ഥാനതല വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധന, ബ്ലഡ് ഗ്രൂപ്പിങ്, സി.പി.ആർ പരിശീലനം എന്നിവയും കരിയർ സെമിനാറും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും സ്കൂൾ യൂണിറ്റുകളിൽ നിന്നും കുട്ടികൾ നിർമ്മിച്ച ഭക്ഷ്യവസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ,ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണവും നടക്കും. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടന്നുവരുന്നതായി
പബ്ലി സിറ്റി കമ്മിറ്റി കൺവീനർ പി. ടി. ശ്രീകുമാർ പറഞ്ഞു.
Advertisement


































